വിന്‍ഡോസ്‌ 7 നില്‍ എങ്ങനെ OEM ലോഗോ ചേര്‍ക്കാം.

മാര്‍കറ്റില്‍ നിന്നും വാങ്ങുന്ന ഒട്ടുമിക്ക കമ്പനി ലാപ്ട്ടോപ്പിലും ഡെസ്ക്ടോപ്പിലും സിസ്റ്റം പ്രോപ്പെര്‍ട്ടി എടുത്തു നോക്കിയാല്‍ കമ്പനിയുടെ ലോഗോയും അട്രെസ്സും മറ്റു വിവരങ്ങളും നാം കണ്ടിരിക്കും. ഉദാഹരണത്തിന് താഴെ കാണുന്ന ചിത്രം കാണുക.

ഇങ്ങനെ കമ്പ്യൂട്ടറിന് നമ്മുടെ സ്വന്തം കമ്പനിയുടെ ലോഗോയും വിവരങ്ങളും എങ്ങനെ നല്‍കാം എന്നും നിലവിലുള്ള ലോഗോ എങ്ങനെ മാറ്റാം എന്നും നോക്കാം.

ആദ്യം ലോഗോ തയ്യാറാക്കുക. നിങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ലോഗോയുടെ വലുപ്പം 120 X 120 pixel ആക്കി മാറ്റുക. അതായതു 120 pixel വീതിയും 120 pixel ഉയരവും ഉള്ള ഒരു ഇമേജ് ആക്കുക. ശേഷം ഈ ഇമേജ് BMP (ബിറ്റ്മാപ് ഇമേജ് ഫയല്‍) ഫയല്‍ ഫോര്‍മാറ്റില്‍ ആക്കി OEMLogo.bmp എന്ന പേരില്‍ സേവ് ചെയ്തു വയ്ക്കുക. ഇതിനു ഫോട്ടോഷോപ്പ് പോലെയുള്ള ഏതെങ്കിലും ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.

ശേഷം സേവ് ചെയ്ത OEMLogo.bmp ഫയല്‍ വിന്‍ഡോസ്‌ > സിസ്റ്റം 32 ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക.

ഉദാഹരണം: C:\Windows\System32\OEMLogo.bmp

ശേഷം കീബോര്‍ഡില്‍ വിന്‍ഡോസ്‌ + R ബട്ടണ്‍ പ്രസ്സ് ചെയ്തു റണ്‍ വിന്‍ഡോ എടുക്കുക. റണ്‍ വിന്‍ഡോയില്‍ REGEDIT എന്ന പദം ടൈപ്പ് ചെയ്തു എന്റര്‍ (ഓക്കേ) അടിക്കുക.

   

പിന്നെ കിട്ടുന്ന രജിസ്ട്രി എഡിറ്ററില്‍ താഴെ കാണുന്ന പാത്തിലേക്ക് പോയിന്റ്‌ ചെയ്യുക.

HKEY_LOCAL_MACHINE\SOFTWARE\Microsoft\Windows\CurrentVersion\OEMInformation

ശേഷം രജിസ്ട്രി എഡിറ്റര്‍ വിന്‍ഡോയില്‍ വലതു വശത്ത് കാണുന്ന ഭാഗത്ത്‌ മൗസിന്റെ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യ്ത് പുതിയ സ്ട്രിംഗ് വാല്യൂ ആഡ് ചെയ്യുക.


വാല്യൂ നെയിം Logo എന്ന് ടൈപ്പ് ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്തു ലോഗോ സ്ട്രിംഗ് വാല്യൂ ഓപ്പണ്‍ ചെയ്യുക. ശേഷം വാല്യൂ ടാറ്റ ഫീല്‍ഡില്‍ നാം നേരത്തെ കോപ്പി ചെയ്ത OEMLogo.bmp യുടെ പാത്ത് നല്‍കുക. പാത്ത് നല്‍കുമ്പോള്‍ ഡ്രൈവ് ലെറ്റര്‍ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ശേഷം തഴെ കാണുന്ന സ്ട്രിംഗ് വാല്യൂ നെയിമുകള്‍ ഓരോന്നും ആവശ്യമെങ്കില്‍ ആഡ് ചെയ്യ്ത് മേല്‍ പറഞ്ഞ പോലെ വാല്യൂ നെയിമില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു വാല്യൂ ടാറ്റ ഫീല്‍ഡില്‍  ടാറ്റ അപ്ഡേറ്റ് ചെയ്യുക.

    • Manufacturer
    • Model
    • SupportURL
    • SupportHours
    • SupportPhone

സ്ട്രിംഗ് വാല്യൂ വിന്റെ നെയിമില്‍ സ്പെല്ലിംഗ് തെറ്റിപ്പോയാല്‍ ആ സ്ട്രിംഗ് വാല്യൂ റീഡ് ചെയ്യുകയില്ല. മേല്‍ കാണുന്ന വാല്യൂ നെയിം അതേ പടി കോപ്പി ചെയ്യുക.

മേല്‍ പറഞ്ഞ എല്ലാ സ്ട്രിംഗ് വാല്യൂകളും ആഡ് ചെയ്തതിനു ശേഷം ഉള്ള രജിസ്ട്രി എഡിറ്ററിന്റെ ചിത്രം.

എല്ലാം അപ്ഡേറ്റ് ചെയ്ത് രജിസ്ട്രി എഡിറ്റര്‍ ക്ലോസ് ചെയ്ത ശേഷം സിസ്റ്റം പ്രോപ്പെര്‍ട്ടി എടുത്തു നോക്കിയാല്‍ നിങ്ങള്‍ മുമ്പ് നല്‍കിയ എല്ലാ വിവരവും ആ വിന്‍ഡോയില്‍ കാണാന്‍ സാധിക്കും.

OEM Logo Manager പോലെ യുള്ള സോഫ്റ്റ്‌വെയര്‍ മുഖേനയും ഇത് അപ്ഡേറ്റ് ചെയ്യാം. ഇത്തരം സോഫ്റ്റ്‌വെയറുകളില്‍ കൂടി അപ്ഡേറ്റ് ചെയ്യുമ്പോഴും ഇന്റെര്‍ണല്ലി രജിസ്ട്രിയില്‍ അപ്ഡേറ്റ് ചെയ്യല്‍ തന്നെ യാണ് നടക്കുന്നത്.

 

പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടെങ്കില്‍ ലൈക്‌ ചെയ്യാനും കമന്റിടാനും കൂട്ടുകാരുമായി ഷെയര്‍ ചെയ്യാനും മറക്കരുത്. Thumbs up

 
Copyright 2008 IToxy