ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് ഓപറേറ്റിംഗ് സിസ്റ്റമായ ഐസ് ക്രീം സാന്‍ഡ്‌വിച്ചും കൂടെ പുറത്തിറക്കിയപ്പോള്‍ ആപ്പിളിനെയും ബ്‌ളാക്ക്‌ബറിയെയും എല്ലാം പിന്നിലാക്കി ആന്‍ഡ്രോയ്‌ഡ് തരംഗം അലയടിക്കുകയാണ്. അപ്പോഴിതാ മറ്റൊരു പുതിയ ഓപറേറ്റിംഗ് സിസ്റ്റവു൦ കൂടെ ഗൂഗിള്‍ പുറത്തിറക്കാന്‍ പോകുന്നു. ആന്‍ഡ്രോയ്‌ഡ്-4.1 എന്നോ ആന്‍ഡ്രോയ്‌ഡ്-5 എന്നോ വിശേഷിക്കപ്പെട്ടേക്കാവുന്ന "ജെല്ലി ബീന്‍". എന്നാല്‍ ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ആന്‍ഡ്രോയ്‌ഡ് ഡെവലപ്പര്‍ സൈറ്റുകളില്‍ കൂടി ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.