ആണ്ട്രോയിഡ് ജെല്ലി ബീന്‍

ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ്‌ ഓപറേറ്റിംഗ് സിസ്റ്റമായ ഐസ് ക്രീം സാന്‍ഡ്‌വിച്ചും കൂടെ പുറത്തിറക്കിയപ്പോള്‍ ആപ്പിളിനെയും ബ്‌ളാക്ക്‌ബറിയെയും എല്ലാം പിന്നിലാക്കി ആന്‍ഡ്രോയ്‌ഡ്‌ തരംഗം അലയടിക്കുകയാണ്‌. അപ്പോഴിതാ മറ്റൊരു പുതിയ ഓപറേറ്റിംഗ് സിസ്റ്റവു൦ കൂടെ ഗൂഗിള്‍ പുറത്തിറക്കാന്‍ പോകുന്നു. ആന്‍ഡ്രോയ്‌ഡ്‌-4.1 എന്നോ ആന്‍ഡ്രോയ്‌ഡ്‌-5 എന്നോ വിശേഷിക്കപ്പെട്ടേക്കാവുന്ന "ജെല്ലി ബീന്‍". എന്നാല്‍ ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ആന്‍ഡ്രോയ്‌ഡ്‌ ഡെവലപ്പര്‍ സൈറ്റുകളില്‍ കൂടി ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.

ജെല്ലി ബീനുമായി ആദ്യം എത്തുന്ന ടാബ്ലെറ്റ് അസുസ് (ASUS) കോര്‍പറേഷന്റെതായിരിക്കും എന്ന് അഭ്യൂഹമുണ്ട്. 7" സ്ക്രീന്‍ സൈസുള്ള ഈ ആദ്യ ജെല്ലി ബീന്‍ ടാബിന് NVIDIA യുടെ ക്വാഡ് കോര്‍ ടെഗ്ര 3 പ്രോസസര്‍ ആയിരിക്കും ഉപയോഗിക്കുക. നെക്സസ്-7 എന്ന പേരില്‍ ആയിരിക്കും അസുസ് ഇത് പുറത്തിറക്കുക. ഡ്യൂല്‍ ബൂട്ട് വിന്‍ഡോസ്‌ 8, ബില്‍ട്ടിന്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ ഇവയെല്ലാം ജെല്ലി ബീനിന്റെ സവിശേഷതകള്‍ ആണ്. ആംഗ്യം കൊണ്ട് ചെയ്യുന്ന ജോലികളുടെ തിരിച്ചറിയാനുള്ള കഴിവ് മറ്റു ആന്‍ഡ്രോയ്‌ഡ്‌ ഓപറേറ്റിംഗ് സിസ്റ്റത്തേക്കാളും കൂടുതല്‍ ആയിരിക്കും ജെല്ലി ബീനിന് എന്നാണ് കേള്‍ക്കുന്നത്.

 
Copyright 2008 IToxy