ഐഫോണിനെ വെല്ലുവിളിച്ച് സാംസംഗ് ഗാലക്‌സി എസ്-3

സാംസംഗ് ഗാലക്‌സിയുടെ പ്രഖ്യാപിത ശത്രുവായ ഐഫോണിനെ വെല്ലുവിളിച്ച് സാംസംഗ് ഗാലക്‌സി എസ്-3 മെയ്‌ 2012 ആദ്യവാരം പുറത്തിറങ്ങി. ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആഗ്രഹിക്കുന്ന ആന്‍ഡ്രോയിഡ് പ്രേമികളെ ലക്‌ഷ്യം വെച്ചാണ്‌ സാംസംഗ് ഗാലക്‌സി എസ്-3 പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4 അഥവാ "ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്" എന്ന ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്-3 യിലെ പ്രധാന സവിശേഷതകള്‍ ആണ് എസ്-ബീം, സ്മാര്‍ട് സ്‌റ്റേ, സ്മാര്‍ട് അലേര്‍ട്ട്, എസ്-വോയ്‌സ്, ഡയറക്റ്റ് കാള്‍, പോപ്പ് അപ്പ്‌ പ്ലേ തുടങ്ങിയവ.  ഗാലക്‌സി എസ്-3 യുടെ ഈ സവിശേഷതകള്‍ തന്നെയാണ് ഐഫോണ്‍ 4-എസ് പ്രേമികളുടെ പോലും ശ്രദ്ധ നേടുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവതരിപ്പിച്ച  എസ്-3 യിലെ ഈ പുതിയ  സവിശേഷതകള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് നോക്കാം.

എസ്-ബീം

ആന്‍ഡ്രോയിഡ് 4 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രീ-ലോടെഡ് ആയിട്ടുള്ള "ബീം" അപ്ലിക്കേഷന്‍ കാര്യക്ഷമത കൂട്ടി ഇറക്കിയ വേര്‍ഷനാണ് "എസ്-ബീം".  ഇതിന്റെ ഉപയോഗം, എസ്-ബീം സപ്പോര്‍ട്ട് ചെയ്യുന്ന രണ്ടു ഫോണുകളുടെ പിന്‍വശം മുഖാമുഖം ചേര്‍ത്ത് പിടിച്ച് വളരെ സൈസ് കൂടിയ ടാറ്റകള്‍ വരെ നിമിഷങ്ങള്‍ക്കകം ഷെയര്‍ ചെയ്യാനും ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് വീഡിയോ സ്ട്രീം ചെയ്യാനും സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) എന്ന പുതിയ ഒരു ടെക്‌നോളജി ആണ് ഇത് സാധ്യമാക്കുന്നത്.

എസ്-വോയ്‌സ്

ഐഫോണിലെ "സിരി" അഥവാ ശബ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന് സമാനമായ എസ്-3 യിലെ ആപ്ലിക്കേഷന്‍ ആണ് "എസ്-വോയ്‌സ്". ഉപഭോക്താവ് നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫോണിനെ പ്രവര്‍ത്തിപ്പിക്കുകയാണ് എസ്-വോയ്‌സും ചെയ്യുന്നത്. ഒരു നിശ്ചിത വേര്‍ഡ്‌ ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യാനും അഡ്രസ്‌ ബുക്കില്‍ ഉള്ള സുഹ്രത്തിനെ വിളിക്കാനും അദ്ധേഹത്തിനു ഇമെയില്‍ അയക്കാനും എല്ലാം ഇനി എസ്-വോയ്‌സി നോട് പറഞ്ഞാല്‍ മതി.

  

സ്മാര്‍ട് സ്‌റ്റേ

ഉപഭോക്താവ്  ഡിസ്‌പ്ലെ സ്ക്രീനിലേക്ക് നോക്കുന്ന സമയങ്ങളില്‍ മാത്രം സ്ക്രീനിന്റെ ബ്രൈറ്റ്‌നസും വ്യക്തതയും വര്‍ദ്ധിപ്പിക്കുന്ന സംവിധാനം ആണ് "സ്മാര്‍ട് സ്‌റ്റേ". അതായത്, സ്ക്രീനില്‍ നിന്നും നിങ്ങള്‍ കണ്ണെടുത്താല്‍ സ്ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറച്ച് ഫോണ്‍ എനെര്‍ജി സേവിംഗ് മോഡിലേക്ക് പോവുകയും ഫോണ്‍ തനിയെ ലോക്ക് ആവുകയും ചെയ്യും. എസ്-3 യുടെ ഫ്രന്റ് ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ സ്ക്രീനിലേക്ക് നോക്കുന്നതെപ്പോള്‍ എന്ന് മനസ്സിലാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട് അലേര്‍ട്ട്

നാം ഫോണ്‍ മേശപ്പുറത്തോ മറ്റോ വച്ച് ദൂരെ എവിടെയങ്കിലും പോയി എന്നിരിക്കട്ടെ, ആ സമയം വരുന്ന (മിസ്സ്) കോളുകളോ മെസ്സേജ്കളോ നാം അറിയുന്നില്ല. തിരിച്ചു വന്നു ഫോണ്‍ തുറന്നു പരിശോധിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ അസാന്നിദ്ധ്യത്തില്‍ ഉണ്ടായ കോളുകളും മെസ്സേജ്കളും നാം അറിയുന്നത്. ഇങ്ങനെ ഓരോ തവണയും തുറന്നു പരിശോധിക്കാന്‍ നാം തുനിയാത്തത്‌ കാരണം വൈകിയായിക്കും മിസ്സ് കോളുകളും മെസ്സേജ്കളും നാം കാണുക. എസ്-3 യിലെ "സ്മാര്‍ട് അലേര്‍ട്ട്" ടെക്‌നോളജി ഇതിനു പരിഹാരം കണ്ടിരിക്കുകയാണ്. നമ്മുടെ അസാന്നിദ്ധ്യത്തില്‍ മിസ്സ് കോളുകളോ മെസ്സേജ്കളോ ഉണ്ടായിരുന്നു എങ്കില്‍ നാം ഫോണ്‍ വച്ച പ്രതലത്തില്‍ നിന്നും ഫോണ്‍ കയ്യിലേക്ക്  എടുക്കുന്ന ആ നിമിഷം നമുക്ക് ഒരു വൈബ്രേഷന്‍ അലേര്‍ട്ട് ലഭിക്കും.

പോപ്പ് അപ്പ്‌ പ്ലേ

മൈക്രോസോഫ്ട്‌ വിന്‍ഡോസിനെ പോലെയുള്ള ഒരു മള്‍ട്ടി ടാസ്കിംഗ് ടെക്‌നോളജി ആണ് ഇത്. ഫോണിലെ എല്ലാ അപ്ലിക്കേഷനും ഇത് സപ്പോര്‍ട്ട് ചെയ്യില്ല എങ്കിലും ചില സമയങ്ങളില്‍ വളരെ ഉപകാരമുള്ള ഒരു സംവിധാനം ആണ് "പോപ്പ് അപ്പ്‌ പ്ലേ". നാം ഇമെയിലോ എസ് എം എസ്സോ ടൈപ്പ് ചെയ്യുന്ന അതെ സമയം തന്നെ ചെറിയ മറ്റൊരു വിന്‍ഡോയില്‍ വീഡിയോ കാണാനോ ഫോണിന്റെ ഹോം സ്ക്രീനില്‍ ഒരു വിട്ജറ്റായി വീഡിയോ പ്ലേ ചെയ്യിക്കാനോ സാധ്യമാക്കുന്ന വിദ്യയാണ് പോപ്പ് അപ്പ്‌ പ്ലേ.

ഡയറക്റ്റ് കാള്‍

വളരെയധികം പ്രയോജനമുള്ള ഒരു സംവിധാനം ആണ് "ഡയറക്റ്റ് കാള്‍". നിങ്ങളുടെ സുഹ്രത്തില്‍ നിന്നും ഫോണിലേക്ക് ഒരു മെസ്സേജ് വന്നു എന്നിരിക്കട്ടെ, അദ്ധേഹവുമായി സംസാരിക്കാന്‍ മെസ്സേജ് അയച്ച നമ്പറിലേക്ക് തന്നെ തരിച്ചു വിളിക്കാന്‍ വേണ്ടി നാം ആകെ ചെയ്യേണ്ടത്, അദ്ധേഹത്തിന്റെ മെസ്സേജ്  ഓപ്പണ്‍ ചെയ്തു വച്ച അവസ്ഥയില്‍ നാം ഫോണ്‍ എടുത്തു നമ്മുടെ ചെവിയില്‍ വെയ്ക്കുകയേ വേണ്ടൂ, ഫോണ്‍ അദ്ധേഹത്തിന്റെ നമ്പറിലേക്ക് ഡയല്‍ ചെയ്തിട്ടുണ്ടാവും. ഇതാണ് ഡയറക്റ്റ് കാള്‍ ടെക്നോളജി.

ഇന്‍ കാള്‍ ഇക്വലൈസര്‍

കാള്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആണ് ഇത്. "ഇന്‍ കാള്‍ ഇക്വലൈസര്‍" മുഖേന ഉപഭോക്താവിന്റെ ശ്രവണ ശക്തിക്കും ഇഷ്ടത്തിനും അനുസരിച്ച് വിളിക്കുന്ന ആളുടെ ശംബ്ദം ക്രമീകരിക്കാന്‍ സാധിക്കും.

വയര്‍ലെസ് ബാറ്ററി ചാര്‍ജിങ്ങ്

മറ്റു ചില സ്മാര്‍ട്ട്‌ ഫോണുകളില്‍ മുമ്പേ വതരിപ്പിച്ചിട്ടുള്ള "വയര്‍ലെസ് ബാറ്ററി ചാര്‍ജിങ്ങ്" കഴിവ് ഗാലക്‌സി എസ്-3 ക്കും ഉണ്ട്. ഇത് സാധ്യമാവാന്‍ "പവര്‍മാറ്റ്‌" എന്ന മറ്റൊരു ഉപകരണത്തിന്റെ കൂടി സഹായം ആവശ്യമാണ് എന്ന് മാത്രം. ഈ ഉപകരണം കമ്പോളത്തില്‍ നിന്നും വാങ്ങിക്കാവുന്നതാണ്‌. വയര്‍ലെസ്-ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഫോണുകളും ചാര്‍ജ് ചെയ്യാന്‍ പവര്‍മാറ്റ്‌ ഉപയോക്കിക്കുകയും ചെയ്യാം. ഗാലക്‌സി എസ്-3  ഫോണിന്റെ ന്റെ കൂടെ ഈ ഉപകരണം സാംസംഗ് നല്‍കുന്നില്ല.

ഗാലകസി എസ്-3 യുടെ കമ്പനി അവകാശപ്പെടുന്ന മറ്റു സവിശേഷതകളാണ് 1.4 ജിഗാഹേര്‍ട്സ് ക്വാഡ് കോര്‍ പ്രോസസര്‍, 1 ജി ബി മെമ്മറി,  8 മെഗാപിക്‌സല്‍ റിയറു൦ 1.9 മെഗാപിക്‌സല്‍ ഫ്രന്റു൦ ക്യാമറ, 1080p എച്ച്ഡി വീഡിയോ റിക്കോര്‍ഡിംഗ് 60 ഫ്രെയിം പെര്‍ സെക്കന്റ്‌, 16/32/64 ജി ബി ഇന്റെര്‍ണല്‍ സ്റ്റോറേജ് മെമ്മറി, പുറമേ മൈക്രോ എസ് ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്, വൈഫൈ, ജി പി എസ്, എന്‍ എഫ് സി,ബ്ലൂടൂത്ത്, യു എസ് ബി, പ്രീ-ലോടെഡ് ആന്‍ഡ്രോയിഡ് 4.0.4 ഓപറേറ്റിംഗ് സിസ്റ്റ൦ തുടങ്ങിയവ. 4.8” സൂപ്പര്‍ അമോലെഡ് എച്ച്ഡി ഡിസ്പ്ലേയും 2100mAh ബാറ്ററി പവറും ഉള്ള ഈ സ്മാര്‍ട്ട്‌ ഫോണിന് 133 ഗ്രാം മാത്രമേ ഭാരം ഉള്ളൂ എന്നത് വളരെ ശ്രദ്ധേയമാണ്.

 

Samsung Galaxy S3 Video Review

 

 

പോസ്റ്റിനെ കുറിച്ചുള്ള കമന്റ്‌ താഴെ ഇടാം.

 
Copyright 2008 IToxy