സാംസംഗ് ഗാലക്‌സിയുടെ പ്രഖ്യാപിത ശത്രുവായ ഐഫോണിനെ വെല്ലുവിളിച്ച് സാംസംഗ് ഗാലക്‌സി എസ്-3 മെയ് 2012 ആദ്യവാരം പുറത്തിറങ്ങി. ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആഗ്രഹിക്കുന്ന ആന്‍ഡ്രോയിഡ് പ്രേമികളെ ലക്‌ഷ്യം വെച്ചാണ് സാംസംഗ് ഗാലക്‌സി എസ്-3 പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4 അഥവാ "ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്" എന്ന ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്-3 യിലെ പ്രധാന സവിശേഷതകള്‍ ആണ് എസ്-ബീം, സ്മാര്‍ട് സ്‌റ്റേ, സ്മാര്‍ട് അലേര്‍ട്ട്, എസ്-വോയ്‌സ്, ഡയറക്റ്റ് കാള്‍, പോപ്പ് അപ്പ് പ്ലേ തുടങ്ങിയവ. ഗാലക്‌സി എസ്-3 യുടെ ഈ സവിശേഷതകള്‍ തന്നെയാണ് ഐഫോണ്‍ 4-എസ് പ്രേമികളുടെ പോലും ശ്രദ്ധ നേടുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവതരിപ്പിച്ച എസ്-3 യിലെ ഈ പുതിയ സവിശേഷതകള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് നോക്കാം.