മൈക്രോസോഫ്ട്‌ ഔട്ട്‌ലുക്ക്‌ ഫോഴ്സ് ക്ലോസ്?

നമ്മില്‍ ഒട്ടു മിക്കവരും മൈക്രോസോഫ്ട്‌ ഔട്ട്‌ലുക്ക്‌ ഓഫീസ് / പേര്‍സണല്‍ ആവശ്യത്തിനായി ഉപയോഗിക്കുന്നവര്‍ ആണ്. അതില്‍ ഓഫീസ് ആവശ്യത്തിനായി മൈക്രോസോഫ്ട്‌ ഉപയോഗിക്കുന്നവര്‍ ആയിരിക്കും കൂടുതലും. ഔട്ട്‌ലുക്കില്‍ മൈക്രോസോഫ്ട്‌ എക്സ്ചേഞ്ച്, പോപ്‌-3, ഐമാപ് തുടങ്ങിയ ഇമെയില്‍ സര്‍വീസുകള്‍ ആയിരിക്കും ഉപയോഗിക്കുക.

ഈ സര്‍വീസുകള്‍ ഏതെങ്കിലും ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇമെയിലുകള്‍ എല്ലാം ലോക്കലി (C, D ഡ്രൈവുകളില്‍) ഒരു സ്ഥലത്ത് സ്റ്റോര്‍ ചെയ്യുന്നുണ്ടാവും. യൂസര്‍ പ്രൊഫൈലിലെ ലോക്കല്‍ സ്റ്റോറേജ് ഏരിയയില്‍ ആയിരിക്കും ഓട്ടോമാറ്റിക്കലി ഇത് സ്റ്റോര്‍ ചെയ്യുക. മൈക്രോസോഫ്ട്‌ എക്സ്ചേഞ്ച് ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍  OST എന്ന ഫയല്‍ ഫോര്‍മാറ്റിലും പോപ്‌-3 തുടങ്ങിയ മറ്റു സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍  PST എന്ന ഫയല്‍ ഫോര്‍മാറ്റിലും ആയിരിക്കും ഇമെയിലുകള്‍ സ്റ്റോര്‍ ചെയ്യുക. മൈക്രോസോഫ്ട്‌ എക്സ്ചേഞ്ച് ഉപയോഗിക്കുന്നവരും തങ്ങളുടെ മെയില്‍ ബോക്സ്‌ ഫുള്‍ ആയാല്‍ പഴയ മെയിലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുകയോ ലോക്കലി ഏതെങ്കിലും സ്ഥലത്ത് (C, D ഡ്രൈവുകളില്‍) ആര്‍ക്കൈവ് ചെയ്തു വെക്കുകയോ വേണ്ടി വരും. ഇങ്ങനെ ആര്‍ക്കൈവ് ചെയ്തു വെക്കുന്ന ഫയലുകളും PST ഫയല്‍ ഫോര്‍മാറ്റിലും ആയിരിക്കും സ്റ്റോര്‍ ചെയ്യുക. ഈ ഫലയുകള്‍ ഒരു പക്ഷെ സൈസ് വളരെ കൂടിയതും ആവാം. ഇത്തരം PST ഫലയുകള്‍ ഉള്ള ഔട്ട്‌ലുക്ക്‌ ഉപയോഗിച്ച് ഔട്ട്‌ലുക്ക്‌ ക്ലോസ് ചെയ്ത് നാം കമ്പ്യൂട്ടര്‍ ലോഗോഫ്‌ ചെയ്യാനോ shutdown ചെയ്യാനോ മുതിരുമ്പോള്‍ ഒട്ടുമിക്ക കമ്പ്യൂട്ടറുകളിലും താഴെ കാണുന്ന  ഔട്ട്‌ലുക്ക്‌ ഫോഴ്സ് ക്ലോസ് മെസ്സേജുകള്‍ വരുന്നത് നമ്മില്‍ പലരും കണ്ടിരിക്കും.

End Now, ഓ അല്ലെങ്കില്‍ ഫോഴ്സ്  ലോഗോഫോ ക്ലിക്ക് ചെയ്ത് നാം മുന്നോട്ടു പോവാറാണ് പതിവ്. ചില സമയങ്ങളില്‍ ഇങ്ങനെ ഔട്ട്‌ലുക്ക്‌ ഫോഴ്സ്  ക്ലോസ് ചെയ്തതു കാരണം പിന്നീട് ഔട്ട്‌ലുക്ക്‌ തുറക്കുമ്പോള്‍ നാം ഔട്ട്‌ലുക്ക്‌ കൃത്യമായി ക്ലോസ് ചെയ്തിട്ടില്ലായിരുന്നു എന്ന മെസ്സേജും ഔട്ട്‌ലുക്ക്‌ ഫയല്‍ സ്കാന്‍ ചയ്ത് റിപ്പയര്‍ ചെയ്യതും കണ്ടിരിക്കാം.  ഈ ഔട്ട്‌ലുക്ക്‌ ഫോഴ്സ്  ക്ലോസ് എങ്ങനെ ഇല്ലാതാക്കാം എന്നും ഇതിനു കാരണം എന്താണ് എന്നതിനെയും കുറിച്ചാണ് ഇത്തവണത്തെ പോസ്റ്റ്‌.

എങ്ങനെ ഫിക്സ് ചെയ്യാം

ആദ്യം ഔട്ട്‌ലുക്ക്‌ പൂര്‍ണമായും ക്ലോസ് ചെയ്യുക, എന്നിട്ട് ടാസ്ക് മാനേജറില്‍ പോയി ഔട്ട്‌ലുക്ക്‌ പ്രോസസ്സ് ഇല്ല എന്ന് ഉറപ്പു വരുത്തുക, ഉണ്ടെങ്കില്‍ സെലക്ട്‌ ചെയ്ത് ഏന്‍ഡ് ചെയ്യുക.

പിന്നീട്, റണ്‍ വിന്‍ഡോസ്‌ കിട്ടാന്‍ കീബോര്‍ഡില്‍ windows + R ബട്ടണ്‍  പ്രസ്സ് ചെയ്ത് regedit എന്ന് ടൈപ്പ് ചെയ്ത് ഓക്കെ അടിക്കുക. ശേഷം റെജിസ്ട്രി താഴെ കാണുന്ന ലിങ്കിലേക്ക് പോയിന്റ്‌ ചെയ്യുക.


MS ഓഫീസ് 2010 ആണെങ്കില്‍:  HKEY_CURRENT_USER\Software\Microsoft\Office\14.0\Outlook\PST

MS ഓഫീസ് 2007 ആണെങ്കില്‍: HKEY_CURRENT_USER\Software\Microsoft\Office\12.0\Outlook\PST

ശേഷം വലതു വശത്ത് വാല്യൂ വിന്‍ഡോ യില്‍ കാണുന്ന Value name: PSTNullFreeOnClose  ന്റെ വാല്യൂ 1 ന് പകരം 0 (സീറോ) ആകിമാറ്റി റെജിസ്ട്രി ക്ലോസ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ഔട്ട്‌ലുക്ക്‌ ഉപയോഗിച്ച് തുടങ്ങാം. End Now, ഓ  ഫോഴ്സ്  ലോഗോഫ് മെസ്സേജോ ഒന്നും കാണില്ല, അത് കൊണ്ട് ഔട്ട്‌ലുക്ക്‌ കൃത്യമായി ക്ലോസ് ചെയ്തിട്ടില്ലായിരുന്നു എന്ന മെസ്സേജോ റിപ്പയറോ ഒന്നും തന്നെ പിന്നീടൊരിക്കലും വരില്ല.


എളുപ്പത്തില്‍ എങ്ങനെ ഫിക്സ് ചെയ്യാം

ഔട്ട്‌ലുക്ക്‌ പൂര്‍ണമായും ക്ലോസ് ചെയ്യുക, എന്നിട്ട് ടാസ്ക് മാനേജറില്‍ പോയി ഔട്ട്‌ലുക്ക്‌ പ്രോസസ്സ് ഇല്ല എന്ന് ഉറപ്പു വരുത്തുക, ഉണ്ടെങ്കില്‍ സെലക്ട്‌ ചെയ്ത് ഏന്‍ഡ് ചെയ്യുക.

ശേഷം താഴെ കാണുന്ന ലിങ്കില്‍ പോയി, MS ഓഫീസ് 2007 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ Outlook PST Fix-2007.reg എന്ന ഫയലും  2010 ആണ് എങ്കില്‍ Outlook PST Fix-2010.reg എന്ന ഫയലും ഡൌണ്‍ലോഡ് ചെയ്യുക. ശേഷം ഡൌണ്‍ലോഡ് ചെയ്ത REG ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോവുക. ഇപ്പോള്‍ മേലെ പറഞ്ഞ PSTNullFreeOnClose വാല്യൂ ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് ആയിട്ടുണ്ടാവും. ഇനി ഔട്ട്‌ലുക്ക്‌ ഉപയോഗിച്ച് തുടങ്ങാം.


REG ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍:

https://www.dropbox.com/sh/wxbc6jrmhjrlyst/22B6U90LUF

കാരണം

പലര്‍ക്കും അറിയാവുന്ന പോലെ, PST ഫയലില്‍ നിന്നും നാം എത്ര മെയിലുകള്‍ പെര്‍മനെന്റായി ഡിലീറ്റ് ചെയ്താലും (ഡിലീറ്റഡ് ഐറ്റംസ് ഫോള്‍ഡറില്‍ നിന്ന് പോലും) PST ഫയലിന്റെ സൈസ് കുറയില്ല.  ഇത്തരം PST യില്‍ നിന്നും ഡിലീറ്റ് ചെയ്ത മെയിലുകള്‍ മറ്റു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വീണ്ടും recover ചെയ്ത് തിരിച്ചെടുക്കാനും സാധിക്കും.  PST യുടെ സൈസ് കുറയണം എങ്കില്‍ ആ PST ഫയല്‍ manually compact ചെയ്യണം, അതോടെ പെര്‍മനെന്റായി ഡിലീറ്റ് ചെയ്ത മെയിലുകളും തിരിച്ചെടുക്കാന്‍ സാധിക്കാതെ വരും. ഇത്തരം compact ചെയ്യാത്ത PST ഫയലുകള്‍ ക്ലോസ് ചെയ്യാന്‍ സമയം എടുക്കും. അത് കൊണ്ടാണ് മേല്‍ പറഞ്ഞ End Now, അല്ലെങ്കില്‍ ഫോഴ്സ്  ലോഗോഫ് മെസ്സേജുകള്‍ നാം കാണുന്നത്. ഇതൊഴിവാക്കാന്‍ ഓരോ തവണയും ഔട്ട്‌ലുക്ക്‌ ക്ലോസ് ചെയ്യുമ്പോള്‍ manually compact ചെയ്യുക എന്നത് പ്രാവര്‍ത്തികവുമല്ല. മേല്‍ പറഞ്ഞ റെജിസ്ട്രി അപ്ഡേറ്റ് മൂലം ഔട്ട്‌ലുക്ക്‌ ഓട്ടോമാറ്റിക്കലി compact ചെയ്യുകയാണ് സംഭവിക്കുന്നത്‌.

Manually എങ്ങനെ compact ചെയ്യാം

ഔട്ട്‌ലുക്കില്‍ നിന്നും PST ഫയലിന്റെ റൈറ്റ് ക്ലിക്ക് ചെയ്യ്ത് Data File Properties ക്ലിക്ക് ചെയ്യുക. പിന്നെ വരുന്ന വരുന്ന വിന്‍ഡോയില്‍ Advanced ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Compact Now ബട്ടണ്‍ കാണാം.

 

പോസ്റ്റ് ഉപകാരമുള്ളതായി തോന്നിയെങ്കില്‍ കമന്റ്‌ ഇടാനും കൂട്ടുകാരുമായി ഷെയര്‍ ചെയ്യാനും മറക്കരുത്.

 

Smile

 
Copyright 2008 IToxy