ഈ 2-step verification നും ഗൂഗിള്‍ ഫ്രീ ആയി നല്‍കുന്നതായത് കൊണ്ട് ഇതും സുരക്ഷിതമാണ് എന്ന് പറയാന്‍ കഴിയില്ല. വെറുതെ ഒരു ശ്രമം.
ഇനി ഇത് എങ്ങിനെ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടുമായി ആക്റ്റിവേറ്റ് ചെയ്യുന്നത് എന്ന് നോക്കാം.
ആദ്യം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്സിൽ പോവുക. സെറ്റിംഗ്സിൽ പോവാന്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.https://www.google.com/settings/
സെറ്റിംഗ്സ് പേജ് ലോര്‍ഡ് ചെയ്തതിനു ശേഷം, 2-step verification നു നേരെ കാണുന്ന എഡിറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിന്നെ കിട്ടുന്ന പേജില്‍ "സ്റ്റാര്‍ട്ട് സെറ്റപ്പ്" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അടുത്ത പേജില്‍ നിങ്ങള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന രാജ്യം സെലക്ട് ചെയ്തതിനു ശേഷം അവിടെ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. താഴെ കാണുന്ന SMS text message സെലക്ട് ചെയ്തതിനു ശേഷം Send code ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന പേജിലും Next ബട്ടണ്‍ അമര്‍ത്തുക.
അതിനു ശേഷം കാണുന്ന TURN ON 2-STEP VERIFICATION ബട്ടണ്‍ അമര്‍ത്തി ഈ സംവിധാനം ഓണ്‍ ചെയ്യുക.
നിങ്ങള്‍ ഈ സെയിം അക്കൗണ്ട് നിങ്ങളുടെ മറ്റേതെങ്കിലും ഉപകരണത്തില്‍ (Android, IPHONE , outlook ...തുടങ്ങിയ) ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രം അടുത്ത വിന്‍ഡോയില്‍ Create passwords ക്ലിക്ക് ചെയ്തു മുന്നോട്ടു പോയാല്‍ മതി. അല്ലെങ്കില്‍ ഇത് പിന്നീട് സെറ്റപ്പ് ചെയുകയും ആവാം. Android ഫോണില്‍ Google Authenticator എന്ന ഒരു സ്പെഷ്യല്‍ സോഫ്റ്റ്‌വെയര്‍ തന്നെ ഗൂഗിള്‍ ഇതിനായി ഇറക്കിയിട്ടുണ്ട്.
ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും ഈ കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് SMS ആയി വരും. വേണമെങ്കില്‍ 30 ദിവസത്തേക്ക് ഈ ഒരു കോഡ് തന്നെ ഉപയോഗിക്കാനുള്ള സൌകര്യവും കോഡ് വെരിഫൈ ചെയ്യുന്ന പേജില്‍ കാണാം.
പോസ്റ്റ് ഇഷ്ട്ടപ്പെട്ടെങ്കില്‍ കമന്റ് ഇടാന്‍ മറക്കരുത്