നമ്മില്‍ ഒട്ടു മിക്കവരും മൈക്രോസോഫ്ട് ഔട്ട്‌ലുക്ക് ഓഫീസ് / പേര്‍സണല്‍ ആവശ്യത്തിനായി ഉപയോഗിക്കുന്നവര്‍ ആണ്. അതില്‍ ഓഫീസ് ആവശ്യത്തിനായി മൈക്രോസോഫ്ട് ഉപയോഗിക്കുന്നവര്‍ ആയിരിക്കും കൂടുതലും. ഔട്ട്‌ലുക്കില്‍ മൈക്രോസോഫ്ട് എക്സ്ചേഞ്ച്, പോപ്-3, ഐമാപ് തുടങ്ങിയ ഇമെയില്‍ സര്‍വീസുകള്‍ ആയിരിക്കും ഉപയോഗിക്കുക.
ഈ സര്‍വീസുകള്‍ ഏതെങ്കിലും ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇമെയിലുകള്‍ എല്ലാം ലോക്കലി (C, D ഡ്രൈവുകളില്‍) ഒരു സ്ഥലത്ത് സ്റ്റോര്‍ ചെയ്യുന്നുണ്ടാവും. യൂസര്‍ പ്രൊഫൈലിലെ ലോക്കല്‍ സ്റ്റോറേജ് ഏരിയയില്‍ ആയിരിക്കും ഓട്ടോമാറ്റിക്കലി ഇത് സ്റ്റോര്‍ ചെയ്യുക. മൈക്രോസോഫ്ട് എക്സ്ചേഞ്ച് ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ OST എന്ന ഫയല്‍ ഫോര്‍മാറ്റിലും പോപ്-3 തുടങ്ങിയ മറ്റു സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ PST എന്ന ഫയല്‍ ഫോര്‍മാറ്റിലും ആയിരിക്കും ഇമെയിലുകള്‍ സ്റ്റോര്‍ ചെയ്യുക. മൈക്രോസോഫ്ട് എക്സ്ചേഞ്ച് ഉപയോഗിക്കുന്നവരും തങ്ങളുടെ മെയില്‍ ബോക്സ് ഫുള്‍ ആയാല്‍ പഴയ മെയിലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുകയോ ലോക്കലി ഏതെങ്കിലും സ്ഥലത്ത് (C, D ഡ്രൈവുകളില്‍) ആര്‍ക്കൈവ് ചെയ്തു വെക്കുകയോ വേണ്ടി വരും. ഇങ്ങനെ ആര്‍ക്കൈവ് ചെയ്തു വെക്കുന്ന ഫയലുകളും PST ഫയല്‍ ഫോര്‍മാറ്റിലും ആയിരിക്കും സ്റ്റോര്‍ ചെയ്യുക. ഈ ഫലയുകള്‍ ഒരു പക്ഷെ സൈസ് വളരെ കൂടിയതും ആവാം. ഇത്തരം PST ഫലയുകള്‍ ഉള്ള ഔട്ട്‌ലുക്ക് ഉപയോഗിച്ച് ഔട്ട്‌ലുക്ക് ക്ലോസ് ചെയ്ത് നാം കമ്പ്യൂട്ടര്‍ ലോഗോഫ് ചെയ്യാനോ shutdown ചെയ്യാനോ മുതിരുമ്പോള്‍ ഒട്ടുമിക്ക കമ്പ്യൂട്ടറുകളിലും താഴെ കാണുന്ന ഔട്ട്‌ലുക്ക് ഫോഴ്സ് ക്ലോസ് മെസ്സേജുകള്‍ വരുന്നത് നമ്മില്‍ പലരും കണ്ടിരിക്കും.