ഡൗണ്‍ലോഡ് വേഗത എങ്ങനെ ഉയര്‍ത്താം?

ഇന്റര്‍നെറ്റിലെ വേഗത കുറഞ്ഞ ഡൗണ്‍ലോഡിംഗ് നിങ്ങളെ അസ്വസ്ഥരാക്കുന്നോ? ചിലപ്പോള്‍ ദേഷ്യം വന്ന് നെറ്റ് ഡിസ്‌കണക്റ്റ് ചെയ്ത് മാറിയിരിക്കാനും വഴിയുണ്ടല്ലേ. കമ്പ്യൂട്ടര്‍ പ്രോസസിംഗിന് വേഗതയില്ലെങ്കിലും ഡൗണ്‍ലോഡിംഗിന് വേഗത കുറയും. എന്നാല്‍ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാതെ തന്നെ ഡൗണ്‍ലോഡ് വേഗത കൂട്ടാന്‍ ചില ലളിത മാര്‍ഗ്ഗങ്ങളുണ്ട്.

  • നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഇന്റര്‍നെറ്റ് വേഗത ഉയര്‍ത്താന്‍ ആവശ്യപ്പെടാം.
  • നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത എത്രയുണ്ടെന്ന് സൗജന്യ ഓണ്‍ലൈന്‍ ടെസ്റ്റുകളിലൂടെ പരിശോധിക്കാം. ഇത്തരത്തിലുള്ള ധാരാളം ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ ഇന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതിന് ശേഷം മാത്രം മതി സേവനദാതാക്കളോട് ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
  • ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത മറ്റ് ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുക.

  • ഒന്നിലേറെ ഫയലുകള്‍ ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതും വേഗത കുറയ്ക്കാം.
  • ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഓരോ ഇടവേളകള്‍ നല്‍കാന്‍ ശ്രമിക്കുക.
  • ഒരേ ഫയല്‍ ഒന്നിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വേഗത കുറയാം.
  • ഡൗണ്‍ലോഡ് ആക്‌സലറേറ്റര്‍ ഉപയോഗിച്ചു നോക്കുക. ഡൗണ്‍ലോഡിംഗ് ക്രമീകരിക്കാനും വേഗത ഉയര്‍ത്താനും ഡൗണ്‍ലോഡ് ആക്‌സലറേറ്ററുകള്‍ സഹായിക്കും.
  • ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അവയെല്ലാം ടേണ്‍ ഓഫ് ചെയ്ത ശേഷം വേണം ഡൗണ്‍ലോഡിംഗ് ആരംഭിക്കാന്‍.

കടപ്പാട്: ജിസ് ബോട്ട്

 
Copyright 2008 IToxy