സാംസഗ് ഗ്യാലക്സി എസ്-2 വില്‍ എങ്ങിനെ ആണ്ട്രോയിട്‌ 4.0.3 അപ്ഡേറ്റ് ചെയ്യാം.

പലരും ചോദിക്കുന്ന ചോദ്യമാണ് ഗ്യാലക്സി എസ്-2 വില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്യാലക്സി ആണ്ട്രോയിട്‌ ഫോണുകളില്‍ എങ്ങനെ മലയാളം വായിക്കാന്‍ സാധിക്കും, അല്ലെങ്കില്‍ പുതിയ ആണ്ട്രോയിട്‌ വേര്‍ഷനുകള്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണില്‍ എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നും. മലയാളം വായിക്കാന്‍ "ഒപേര" എന്ന വെബ്‌ ബ്രൌസര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ വെബ്സൈറ്റുകളില്‍ മാത്രം നമുക്ക് ലയാളം വായിക്കാന്‍ സാധിക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ഫോണിലെ ജിമെയില്‍, ഇമെയില്‍, ഫേസ്ബുക്ക്‌, ട്വിറ്റെര്‍, എസ് എം എസ് തുടങ്ങിയ എല്ലാ ആപ്ലിക്കേഷനിലും മലയാളം വായിക്കാന്‍ സാധ്യമായാല്‍ എന്തൊരു എളുപ്പം ആയിരിക്കും. പിന്നെ ഒരു പേര്‍സണല്‍ കമ്പ്യൂട്ടറിന്റെ സഹായമേ നമുക്ക് വേണ്ടിവരില്ല. ഇങ്ങനെ ഫോണില്‍ ഗ്ലോബല്‍ ആയി മലയാളം സപ്പോര്‍ട്ട് ചെയ്യാന്‍ ഫോണിന്റെ നിലവിലെ firmware (റോം അല്ലെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം) ഇന്ത്യന്‍ firmware ആക്കി അപ്ഡേറ്റ് ചെയ്യുകയല്ലാതെ നിര്‍വാഹമില്ല. (റൂട്ട് ചെയ്ത ആണ്ട്രോയിട്‌ ഫോണുകളില്‍ വേറെയും മാര്‍ഗങ്ങള്‍ ഉണ്ട്, പക്ഷെ അത് സുരക്ഷിതമല്ല). ഇന്ത്യന്‍ മാര്‍കറ്റില്‍ നിന്നും വാങ്ങിച്ച ഗ്യാലക്സി ആണ്ട്രോയിട്‌ ഫോണുകള്‍ ആണെങ്കില്‍ മിക്കതിലും ഇന്ത്യന്‍ firmware തന്നെ ആയിരിക്കും പ്രീ-ലോഡഡ് ആയി ഉണ്ടാവുക, അതുകൊണ്ട് അവര്‍ക്ക് എല്ലാ ആപ്ലിക്കേഷനിലും മലയാളം വായിക്കാനും സാധിക്കുന്നുണ്ടാവും.

എന്നെപ്പോലെ മറ്റേതെങ്കിലും റീജിയനില്‍ (GCC, Europe  തുടങ്ങിയ) നിന്നും വാങ്ങിച്ച  സാംസഗ് ഗ്യാലക്സി നോട്ടിലോ  ഗ്യാലക്സി  എസ്-2 വിലോ ഗ്യാലക്സി സീരിസില്‍ ഉള്ള മറ്റു ഏതെങ്കിലും ആണ്ട്രോയിട്‌) ഫോണുകളിലോ എങ്ങിനെ ആണ്ട്രോയിട്‌ 4.0.3 അപ്ഡേറ്റ് ചെയ്യാം അല്ലെങ്കില്‍ എങ്ങിനെ പുതിയ ഇന്ത്യന്‍ റോം അപ്ഡേറ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇത്തവണത്തെ പോസ്റ്റ്.

 

ഗ്യാലക്സി സീരിസില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് ഗ്യാലക്സി എസ്-2 ആയതു കൊണ്ടാണ് തലക്കെട്ടില്‍ എസ്-2  വിന്റെ പേര്‍ കൊടുത്തത്.

നിങ്ങളുടെ ഫോണിന്റെ ഇപ്പോഴത്തെ റോം വെര്‍ഷന്‍  കുറിച്ച് വെയ്ക്കുക

എബൌട്ട്‌ ഫോണില്‍ കെര്‍ണല്‍ വേര്‍ഷന്റെ താഴെ കാണുന്ന നമ്പര്‍ ഗ്രൂപ്പ് കഴിഞ്ഞുള്ള ഹൈഫണ്‍ (-) മുതല്‍ അടുത്ത ഹൈഫണ്‍ വരെ ഉള്ളതാണ് നിങ്ങളുടെ ഫോണിന്റെ റോം വെര്‍ഷന്‍..... എന്തെങ്കിലും കാരണത്താല്‍ തിരിച്ചു പഴയ റോം തന്നെ ആക്കേണ്ടി വരുകയാണെങ്കില്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എവിടെയെങ്കിലും കുറിച്ച് വെക്കാന്‍ പറയുന്നത്. ഫോണില്‍ തന്നെ സ്ക്രീന്‍ ഷോട്ട് എടുത്ത് വെക്കുകയും ചെയ്യാം. ഗ്യാലക്സി നോട്ടില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ S-പെന്‍ ഉപയോഗിച്ചാല്‍ മതി. എന്നാല്‍ എസ്-2 വില്‍ ആണെങ്കില്‍ ഹോം ബട്ടണും പവര്‍ ബട്ടണും ഒരേ നിമിഷം പ്രസ്സ് ചെയ്തു സ്ക്രീന്‍ ഷോട്ട് എടുക്കാം. എടുത്ത സ്ക്രീന്‍ ഷോട്ട് ഇമേജ് ഗാലറിയില്‍ പോയാല്‍ കാണാന്‍ സാധിക്കും.

 

നിങ്ങളുടെ ഫോണിനു യോജിച്ച റോം സെലക്ട്‌ ചെയ്യുക.

സാംസഗിന്റെ ഓദ്യോഗികമല്ലാത്ത http://samsung-updates.com/ എന്ന സൈറ്റില്‍ പോയി നിങ്ങളുടെ ഫോണിന്റെ മോഡല്‍ സെലക്ട്‌ ചെയ്തു പുതിയ റോം ഡൌണ്‍ലോഡ് ചെയ്യുക. ഉദാഹരണത്തിനു  ഗ്യാലക്സി നോട്ട്  എടുക്കാം ഗ്യാലക്സി നോട്ടിന്റെ മോഡല്‍ നമ്പര്‍ ആയ GT-N7000 എന്ന നമ്പര്‍ മേല്‍ പറഞ്ഞ വെബ്സൈറ്റില്‍ നിന്നും സെലക്ട്‌ ചെയ്യുക.  ഗ്യാലക്സി എസ്-2 ആണെങ്കില്‍ GT-I9100. ഫോണിന്റെ മോഡല്‍ നമ്പര്‍ സെറ്റിങ്ങ്സിലെ എബൌട്ട്‌ ഫോണ്‍ മെനുവില്‍ പോയാല്‍ കാണാന്‍ പറ്റും.

  

സാംസഗിന്റെ ഓദ്യോഗിക വെബ്സൈറ്റ് അല്ല ഇത് എങ്കിലും ഈ സൈറ്റില്‍ റിലീസ്‌ ചെയ്യുന്ന എല്ലാ റോമുകളും സാംസഗിന്റെ ഓദ്യോഗിക റോമുകള്‍ മാത്രം ആയിരിക്കും. അതുകൊണ്ട് തന്നെ ഈ റോമുകള്‍ എല്ലാം നോണ്‍-വൈപ്പ് റോമുകളും ആയിരിക്കും. നോണ്-വൈപ്പ് റോമുകള്‍ എന്നുവച്ചാല്‍, അത്തരം റോമുകള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിലെ ടാറ്റകള്‍ ഒന്നും തന്നെ മായ്ച്ചുകളയില്ല, അതുകൊണ്ട്, അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് ഒന്നും തന്നെ ബാക്ക്-അപ്പ്‌ ചെയ്തുവെക്കേണ്ടതില്ല. കൂടുതല്‍ സുരക്ഷിതത്തിനു വേണ്ടി വേണമെങ്കില്‍ നിങ്ങള്‍ക്ക് ടാറ്റകള്‍ ബാക്ക്-അപ്പ്‌ ചെയ്തു വയ്ക്കുകയും ആവാം.

നിങ്ങളുടെ ആവശ്യപ്രകാരം ഏത് റീജിയനിലുള്ള റോം ആണ് നിങ്ങള്‍ക്കു വേണ്ടത്, അത് ഡൌണ്‍ലോഡ് ചെയ്യുക. പുതിയ ആണ്ട്രോയിട്‌ ഐസ് ക്രീം സാൻഡ്‌വിച്ചിന്റെ (4.X.X)  ഇന്ത്യന്‍ റോം ആണ് നിങ്ങള്‍ക്കു വേണ്ടത് എങ്കില്‍ INU (ഇന്ത്യന്‍ എന്നുള്ളതിന്റെ ചുരുക്കം) റീജിയനിലുള്ള ഏറ്റവും പുതിയ റോം ഡൌണ്‍ലോഡ് ചെയ്യുക. ശേഷം ഡൌണ്‍ലോഡ് ചെയ്ത ZIP ഫയല്‍ extract ചെയ്തു  ഒരു ഫോള്‍ടറില്‍ മാറ്റിവയ്ക്കുക. .TAR.MD5 എക്സ്റ്റന്‍ഷന്‍ ആയിട്ടുള്ള ഒരു ഫയല്‍ ആയിരിക്കും extract ചെയ്തതിനു ശേഷം.

സാംസഗ് മൊബൈല്‍ യു എസ് ബി ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

താഴെ കാണുന്ന ലിങ്കില്‍ പോയി  സാംസഗ് മൊബൈല്‍ യു എസ് ബി ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക. സാംസഗ് കീസ്  സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത കമ്പ്യൂട്ടര്‍ ആണെങ്കില്‍ ഈ യു എസ് ബി ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതില്ല.

ഡൌണ്‍ലോഡ് ലിങ്ക്: http://drivers.softpedia.com/dyn-postdownload.php?p=166493&t=4&i=1

യു എസ് ബി ഡിബഗ്ഗിംഗ്  എനാബിള്‍ ചെയ്യുക.

യു എസ് ബി ഡിബഗ്ഗിംഗ്  എനാബിള്‍ ചെയ്യാന്‍: സെറ്റിംഗ്സ് > അപ്ലിക്കേഷന്‍ > ഡെവലപ്മെന്റ് > യു എസ് ബി ഡിബഗ്ഗിംഗ്  ട്ടിക്ക് ചെയ്യുക (റോം അപ്ഡേറ്റ് ചെയ്ത ശേഷം ട്ടിക്ക് റിമൂവ് ചെയ്യാന്‍ മറക്കരുത്). ശേഷം മൈക്രോ യു എസ് ബി കേബിള്‍ (ഫോണിന്റെ കൂടെ സപ്ലൈ ചെയ്ത) മുഖേന ഫോണ്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക. ഫോണ്‍ ഡിറ്റക്റ്റ് ചെയ്തു സ്വയം ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കുറച്ചു സമയം കാത്തിരുന്നതിന് ശേഷം കമ്പ്യൂട്ടറിന്റെ ഡിവൈസ് മാനേജറില്‍ പോയി ഫോണ്‍ ഡിറ്റക്റ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തുക. ശേഷം ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്നും ഡിസ്കണക്ട് ചെയ്തു സ്വിച്ച് ഓഫ്‌ ചെയ്യ്തുവയ്ക്കുക.


“ഓടിന്‍” സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റോം  അപ്ഡേറ്റ് ചെയ്യുക.

താഴെ കാണുന്ന ലിങ്കില്‍ പോയി  ഓടിന്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത്  ഓപ്പണ്‍ ചെയ്യുക. ശേഷം ഓടിന്‍ സോഫ്റ്റ്‌വെയര്‍ വിന്‍ഡോയില്‍ കാണുന്ന PDA ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുമ്പേ ഡൌണ്‍ലോഡ് ചെയ്തുവച്ച റോം ഫയല്‍ (.TAR.MD5 ഫയല്‍) ബ്രൌസ് ചെയ്ത് സെലക്ട്‌ ചെയ്ത് വെയ്ക്കുക.

ഓടിന്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍:https://www.dropbox.com/sh/h1557f5l9bdzjhi/D_e7igpnGf

ശേഷം ഓഫ്‌ ചെയ്തുവച്ച ഫോണ്‍ ഡൌണ്‍ലോഡ് മോഡില്‍ ലോഡ് ചെയ്യാന്‍ വോള്യം ഡൌണ്‍ ബട്ടണ്‍ + ഹോം ബട്ടണ്‍  + പവര്‍ ബട്ടണ്‍ എന്നിവ
ഒരു മൂന്നു നാല് സെക്കന്റ്‌ സമയം ഒരുമിച്ച്  പ്രസ്സ് ചെയ്ത് പിടിക്കുക. ശേഷം താഴെ കാണുന്ന പോലെ ഒരു വാണിംഗ് സ്ക്രീന്‍ കിട്ടും. ശേഷം സ്ക്രീനിന്‍ പറഞ്ഞപോലെ മുന്നോട്ടു പോവാന്‍ വോള്യം അപ്പ്‌ ബട്ടണ്‍ പ്രസ്സ് ചെയ്യുക. താഴെ കാണുന്ന സ്ക്രീന്‍ വന്നതിനു ശേഷം ഫോണ്‍ മൈക്രോ യു എസ് ബി കേബിള്‍ മുഖേന കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.ശേഷം താഴെ ചിത്രത്തില്‍ കാണുന്നപോലെ ഓടിന്‍ സോഫ്റ്റ്‌വെയര്‍ വിന്‍ഡോയില്‍ ID:COM ലെ ഫസ്റ്റ് ഫീല്‍ഡില്‍ മഞ്ഞ നിറം തെളിഞ്ഞു എന്ന് ഉറപ്പു വരുത്തുക.


ശേഷം വിന്‍ഡോയില്‍ ഒരു വെത്യാസവും വരുത്താതെ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി താഴ ചിത്രത്തില്‍ കാണുന്ന പോലെ മെസ്സേജ് കോളത്തിലും ID:COM മിനു മുകളിലും അപ്ഡേറ്റ് പ്രോഗ്രസ്സ് സ്റ്റാറ്റസ് കാണാന്‍ സാധിക്കും. വിജയകരമായി അപ്ഡേറ്റ് ചെയ്താല്‍ ഏകദേശം 5, 10 മിനുട്ടിനു ശേഷം ഫോണ്‍ തനിയെ തന്നെ റി-സ്റ്റാര്‍ട്ട്‌ ആയി ലോര്‍ഡ് ചെയ്യും. അപ്ഡേറ്റ് ചെയ്തതിനു ശേഷം ഫോണ്‍ ആദ്യമായി ലോഡ് ചെയ്യുമ്പോള്‍ സാധാരണ ലോര്‍ഡ് ചെയ്യാന്‍ എടുക്കുന്ന സമയത്തെക്കാള്‍ കുറച്ചു സമയം കൂടുതല്‍ എടുക്കും. മുഴുവന്‍ ലോഡ് ചെയ്തതിനു ശേഷം യു എസ് ബി കേബിള്‍ ഡിസ്കണക്ട് ചെയ്തു ഫോണ്‍ ഉപയോഗിച്ച് തുടങ്ങാം.


ആണ്ട്രോയിട്‌ ഐസ് ക്രീം സാൻഡ്‌വിച്ച് 4.0.3  ഇന്ത്യന്‍ റോം റണ്‍ ചെയ്യുന്ന ഗ്യാലക്സി നോട്ടില്‍ നിന്നും ഉള്ള ചില സ്ക്രീന്‍ ഷോട്ടുകള്‍ താഴെ....

 

 

I am not responsible for any damage caused to your device Smile with tongue out


ഉപകാരമുള്ള ഒരു പോസ്റ്റായി ഇത് തോന്നിയെങ്കില്‍ കമന്റ്‌ ഇടാനും കൂട്ടുകാരുമായി ഷെയര്‍ ചെയ്യാനും മറക്കരുത്.

 
Copyright 2008 IToxy